ബെവ്കോ ഔട്ട് ലെറ്റ് വഴി മദ്യക്കച്ചവടം കുറഞ്ഞു; ആപ്പ് വഴി വിറ്റത് 162.44 കോടി മദ്യം

By Web TeamFirst Published Jun 8, 2020, 9:06 PM IST
Highlights

25 മുതൽ 30 കോടിയായിരുന്നു ബെവ് കോയിലെ പ്രതിദിനം മദ്യവിൽപ്പന. വെയർ ഹൗസിൽ നിന്നും 310.44 കോടിയുടെ വിൽപ്പന നടന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റ് വഴിയുളള മദ്യ കച്ചവടം കുറഞ്ഞു. ബെവ് ക്യു ആപ്പ് വഴി ഔട്ട് ലെറ്റുകളിലൂടെ വിറ്റത് 162.44 കോടി രൂപയുടെ മദ്യമാണ്. പ്രതിദിന വിൽപന ശരാശരി 23 കോടിയായി കുറഞ്ഞു.

25 മുതൽ 30 കോടിയായിരുന്നു നേരത്തെ ബെവ് കോയിലെ പ്രതിദിന വിൽപ്പന. ഏഴ് പ്രവൃത്തി ദിനത്തിലെ വിറ്റുവരവാണിത്. കഴിഞ്ഞ മാസം 28 മുതൽ ഈ മാസം ആറ് വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. വെയർ ഹൗസിൽ നിന്നും 310.44 കോടിയുടെ മദ്യമാണ് വിൽപ്പന നടന്നത്. ആപ്പ് വഴി ബുക്കിംഗ് തുടങ്ങിയതോടെ ബാറുകളിലാണ് ഔട്ട് ലെറ്റുകളിലേക്കാൾ കൂടുതൽ വിൽപന.

ബെവ്ക്യൂ ആപ്പിലും മദ്യവില്‍പ്പനക്കുള്ള ബുക്കിംഗ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പ്രതിദിനം നാലര ലക്ഷത്തോളം ടോക്കണ്‍ ബുക്ക് ചെയ്യാവുന്ന ആപ്പില്‍ ശരാശരി രണ്ടര  ലക്ഷം ടോക്കണ്‍ മാത്രമാണ് ബുക്കിംഗ് നടക്കുന്നത്. 35 ശതമാനം വില്‍പ്പന നികുതി കൂട്ടിയെങ്കിലും വരുമാനത്തില്‍ ആനുപാതിക വര്‍ദ്ധനയില്ലാത്തതില്‍ ബിവറേജസ് കോര്‍പ്പറേഷനും ആശങ്കയിലാണ്.

Also Read: ബെവ്‍ക്യൂ ആപ്പിന് 'വീര്യം പോര'; ബുക്കിംഗ് കുത്തനെ ഇടിഞ്ഞു, പ്രതിദിന ടോക്കണ്‍ പകുതിയോളമായി

click me!