ലോക്ക്ഡൗൺ ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന

Published : Apr 16, 2020, 09:49 PM IST
ലോക്ക്ഡൗൺ ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന

Synopsis

സർക്കാർ നൽകിയ നിർദേശം ലംഘിച്ച് ബാറിൽ മദ്യം വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് ബാർ ജീവനക്കാരും മദ്യം വാങ്ങിയയാളും അറസ്റ്റിലായി

തൃശ്ശൂർ: ലോക്ക് ഡൗണിൽ മദ്യം വിൽക്കരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവിൽപന നിർത്തിയ സേഷം ബാറുകളിൽ ബാക്കിയുണ്ടായിരുന്ന മദ്യം എക്സൈസ് ഉദ്യോ​ഗസ്ഥ‍ർ സീൽ ചെയ്യാതിരുന്നതാണ് അനധികൃത മദ്യവിൽപനയ്ക്ക് കളമൊരുക്കിയത്. 

സർക്കാർ നൽകിയ നിർദേശം ലംഘിച്ച് ബാറിൽ മദ്യം വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് ബാർ ജീവനക്കാരും മദ്യം വാങ്ങിയയാളും അറസ്റ്റിലായി. ചാലക്കുടിയിലെ കല്ലേലി ബാറിലാണ് സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തി മദ്യം വിൽപ്പന  നടത്തിയത്. സംഭവത്തിൽ ബാ‍ർ നടത്തിപ്പുകാരായ ചേർത്തല തേജസിൽ പ്രകാശ് (49), കാസർകോഡ് പാലാർ പി.കെ. ശാന്തകുമാർ (33), മദ്യം വാങ്ങാനെത്തിയ കൊരട്ടി ആറ്റപ്പാടം പുതുശ്ശേരി ചാമക്കാല ജോഷി ചെറിയാൻ (45) എന്നിവരാണ് അറസ്റ്റിലായത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം