ഐപിഎസ് തലപ്പത്ത് അഴിച്ചു പണി, എഐജി ഹരിശങ്കറിന് ഇനി സൈബർ ഓപ്പറേഷൻ ചുമതല

Published : Jun 07, 2023, 09:13 PM ISTUpdated : Jun 08, 2023, 03:27 PM IST
ഐപിഎസ് തലപ്പത്ത് അഴിച്ചു പണി, എഐജി ഹരിശങ്കറിന് ഇനി സൈബർ ഓപ്പറേഷൻ ചുമതല

Synopsis

പാലക്കാട്  എസ് പി മായ വിശ്വനാഥകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് എസ്പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി.

തിരുവനന്തപുരം : പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് ആസ്ഥാന എഐജി ഹരിശങ്കറിന് സൈബര്‍ ഓപ്പറേഷന്‍റെ ചുമതല നൽകി. പാലക്കാട് എസ്പി ആര്‍. വിശ്വനാഥാണ് പൊലീസ് ആസ്ഥാന എഐജി. വയനാട് എസ്പി ആര്‍. ആനന്ദ് പാലക്കാട് എസ്‍പിയാകും. ഐആര്‍ബി കമാൻഡന്‍റ് പദംസിംഗാണ് വയനാട് ജില്ലാ പൊലീസ് മേധാവി. എ പി. ഷൗക്കത്തലിയെ തീവ്രവാദവിരുദ്ധ സ്ക്വാഡിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. പി.നിഥിൻ രാജിനാണ് ഐആര്‍ബിയുടെ ചുമതല. എറണാകുളം വിജിലൻസ് എസ്പി പി.ബിജോയിയെ തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റി.  ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദര്‍ശനാണ് പകരം നിയമനം.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം