
തിരുവനന്തപുരം: പെരിങ്ങമലയിൽ നാലായിരം ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലാക്കി കോട കുഴികളിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്‍ഡൗണിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലാക്കി വൻതോതിൽ വാറ്റ് ചാരായം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പെരിങ്ങമല മുള്ളൻകുന്ന് പാറയിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. കണ്ടെത്തിയ കോട, കേസെടുത്ത ശേഷം സ്ഥലത്ത് തന്നെ ഒഴുക്കി കളഞ്ഞു. പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്ന് എക്സൈസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam