ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഷിബു ബേബി ജോൺ രാജി വച്ചു. മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലയളവിലെ ചുമതല.

കൊല്ലം:ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഷിബു ബേബി ജോൺ രാജി വച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് താൽക്കാലികമായി സ്ഥാനം ഒഴിഞ്ഞത്. മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചവറയിലാകും ഷിബു ബേബി ജോൺ സ്ഥാനാർത്ഥിയാവുക. കഴിഞ്ഞ തവണ ഇടത് സ്ഥാനാർത്ഥി സുജിത് വിജയൻ പിള്ളയോട് മത്സരിച്ച് ഷിബു ബേബി ജോണ്‍ പരാജയപ്പെട്ടിരുന്നു. അതിന് മുമ്പ് സുജിത്തിന്‍റെ പിതാവ് വിജയൻ പിള്ളയോടും ഷിബു പരാജയമേറ്റു വാങ്ങി.

ആർ എസ് പി സ്ഥാനാർഥി നിർണയത്തിൽ സീറ്റുകൾ വച്ചു മാറുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി തിങ്കളാഴ്ച ചർച്ച നടക്കും. ഇടുക്കിയിൽ വച്ചാണ് ചർച്ച. മണ്ഡലം കമ്മിറ്റികൾ 24ന് ചേരും. ജില്ലയിൽ ആർ എസ് പിയുടെ മറ്റൊരു സീറ്റായ ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. കാർത്തിക് പ്രേമചന്ദ്രൻ , സജി ഡി ആനന്ദ് എന്നിവരാണ് പരിഗണനയിൽ. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക് സ്ഥാനാർത്ഥിയാകും.