ശാന്തികവാടത്തിൽ ഓൺലൈൻ സ്ട്രീമിംഗ് തുടങ്ങുന്നു; പ്രിയപ്പെട്ടവരുടെ അന്ത്യയാത്ര ലോകത്തെവിടെയിരുന്നും കാണാം

By Web TeamFirst Published Oct 18, 2020, 4:26 PM IST
Highlights

കൊവിഡോ, യാത്രാ ബുദ്ധിമുട്ടുകളോ ഇനി പ്രിയപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ  തടസ്സമാവില്ല. കൊവിഡ് ബാധിതരായ 381 പേരെയാണ് ഇതുവരെ ശാന്തികവാടത്തിൽ സംസ്കരിച്ചത്. 

തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ അന്ത്യയാത്ര ഇനി ലോകത്തെ ഏത് കോണിൽ നിന്നും കാണാൻ അവസരമൊരുക്കി തിരുവനന്തപുരം നഗരസഭ. ശാന്തികവാടത്തിലെ സംസ്കാരച്ചടങ്ങുകൾ ഒരാഴ്ചക്കുള്ളിൽ തത്സമയം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാണാം

കൊവിഡോ, യാത്രാ ബുദ്ധിമുട്ടുകളോ ഇനി പ്രിയപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ  തടസ്സമാവില്ല. കൊവിഡ് ബാധിതരായ 381 പേരെയാണ് ഇതുവരെ ശാന്തികവാടത്തിൽ സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ ബന്ധുമിത്രാദികൾക്ക് പങ്കെടുക്കാനാകാത്ത സാഹചര്യവും മൃതദേഹം മാറി സംസ്കരിച്ച സംഭവും ഒക്കെയാണ് ഓൺലൈൻ സ്ട്രീം തുടങ്ങാനുള്ള കാരണം . 

വെബ്ക്യാമിലൂടെയുള്ള ദൃശ്യങ്ങൾ, സ്മാർട്ട് ട്രിവാൻഡ്രം വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും കാണിക്കാനാണ് തീരുമാനം. സംസ്കാരച്ചടങ്ങളുടെ സമയക്രമവും പേര് വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും. അടുത്തയാഴ്ചയോടെ തത്സമയ സംപ്രേഷണം തുടങ്ങും. നഗരസഭയുടെ  ഫണ്ട് ഉപയോഗിച്ച് കെഎസ്ഐഎല്ലിൽ നിന്നാണ് ഉപകരങ്ങൾ വാങ്ങുന്നത്. സംസ്കാരച്ചടങ്ങുകൾ ബുക്ക് ചെയ്യാനുള്ള സോഫ്വെയർ സംവിധാനവും ഉടൻ ഉണ്ടാകും.
 

click me!