
കൊച്ചി: മയക്കുമരുന്നു മായി യുവാവ് പിടിയിൽ തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പിയാണ് (31) പിടിയിലായത്. 50 ഗ്രാം കഞ്ചാവും ഏഴ് ഗ്രാം എം.ഡി.എം.എ യുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 1,60,000 രൂപ വില കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പടിഞ്ഞാറെ മോറക്കാലയിൽ കഴിഞ്ഞ ആറ് മാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു വിഷ്ണു തമ്പി. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പിടികൂടിയത്. പിടിയിലാകുമ്പോൾ രണ്ട് വിദേശ വനിതകളും ഒരു ബാഗ്ലൂർ സ്വദേശിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഇവർ എറുണാകുളത്ത് വെള്ളിയാഴച്ച രാത്രി നടക്കുന്ന ടി.ജെ പാർട്ടിക്ക് എത്തിയവരായിരുന്നു.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ടി.ജെ പാർട്ടിക്ക് വന്ന വിദേശ വനിതകൾ ഉൾപ്പെടെ ഏതാനും പേരെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതേ തുടർന്ന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ രണ്ട് ദിവസമായി ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു. വാടക വീട്ടിൽ ഏഴ് നായ്ക്കളും ഉണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരായ എക്സൈസ് പ്രവിറ്റീവ് ഓഫീസർ കെ.പി ജിനീഷ്, എം.എം അരുൺ കുമാർ, ബസന്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കാർത്തിക്, ജിതിൻ, കെഎ. ബദർ, വിമൺ സിവിൽ എക്സൈസ് ഓഫീസർ സി.ഒ നിഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam