എൽജെഡി-ജെഡിഎസ് ലയന നീക്കം: നിർണായക കൂടിക്കാഴ്ച പൂർത്തിയായി

Published : Oct 25, 2020, 05:36 PM IST
എൽജെഡി-ജെഡിഎസ് ലയന നീക്കം: നിർണായക കൂടിക്കാഴ്ച പൂർത്തിയായി

Synopsis

ലയനനീക്കം നടക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്ക് മുന്നോടിയായി ജെഡിഎസ്. സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു. 

കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ജെഡിഎസിന്റേയും എൽജെഡിയുടേയും നേതാക്കൾ നിർണായക കൂടിക്കാഴ്ച നടത്തി. ജെഡിഎസ് നേതാക്കളായ  മാത്യു ടി തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരാണ് എൽജെഡി നേതാവ് എം വി. ശ്രേയാംസ്കുമാറിന്റെ കൊച്ചിയിലെ വീട്ടിലെത്തി ചർച്ച നടത്തിയത്.  ലയനനീക്കം നടക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്ക് മുന്നോടിയായി ജെഡിഎസ്. സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു. 

സംസ്ഥാനത്ത് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ലയനം പൂർത്തിയാക്കി ഇടത് മുന്നണിയില്‍ ശക്തരാകുകയാണ് എൽജെഡി-ജെഡിഎസ് നീക്കം. വരുന്ന തെരഞ്ഞെടുപ്പുകളിലടക്കം മുന്നണിയിൽ കൂടുതൽ സീറ്റുകളാവശ്യപ്പെടാനുള്ള നീക്കമാണ് ഇരു പാർട്ടികളും നടത്തുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്
പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം