എൽജെഡി-ജെഡിഎസ് ലയനം ഉടനെന്ന് മാത്യു ടി തോമസ്; ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ ഇന്ന് ചർച്ച

By Web TeamFirst Published Oct 25, 2020, 10:45 AM IST
Highlights

ലയനം സംബന്ധിച്ചുള്ള ഉപാധികൾ ഇന്നത്തെ ജെഡിഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പ്രതികരിച്ചു

കൊച്ചി: ഇടതുമുന്നണിയിലെ കക്ഷികളായ എൽജെഡിയും ജെഡിഎസും തമ്മിലുള്ള ലയന ചർച്ചകൾക്ക് വേഗം കൂടി. ഇരു പാർട്ടികളുടെയും നേതാക്കൾ കൊച്ചിയിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രി കെ കൃഷ്ണൻകുട്ടി, മുൻ മന്ത്രി മാത്യു ടി തോമസ് എന്നിവരും എൽജെഡി നേതാവും രാജ്യസഭാംഗവുമായ എംവി ശ്രേയാംസ്‌കുമാറും  കൊച്ചിയിൽ ചർച്ചയിൽ പങ്കെടുക്കും.

ഇരു പാർട്ടികളും തമ്മിലുള്ള ലയനം എത്രയും വേഗം ഉണ്ടാകുമെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇരുപാർട്ടികളും തമ്മിൽ നേരത്തെ ധാരണയായതാണ്. അവസാനഘട്ട നടപടികൾക്കുള്ള താമസം മാത്രമേയുള്ളൂ. എൽഡിഎഫിൽ ശക്തമായ ഒരു ജനതാദളാണ് വേണ്ടത്. ലയനം സംബന്ധിച്ചുള്ള ഉപാധികൾ ഇന്നത്തെ ജെഡിഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പ്രതികരിച്ചു.

ഇതിന് മുന്നോടിയായി ജെഡിഎസ്. സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടങ്ങി. ലയനമാണ് മുഖ്യ ചർച്ച. മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ക്വാറന്റൈനിൽ ആയതിനാൽ മുൻ സംസ്ഥാന പ്രസിഡന്റ് സികെ നാണു പങ്കെടുക്കുന്നില്ല.

click me!