എൽജെഡി ജെഡിഎസിൽ ലയിക്കുന്നു

Published : Jun 02, 2022, 04:52 PM IST
 എൽജെഡി ജെഡിഎസിൽ ലയിക്കുന്നു

Synopsis

ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂർത്തിയാവും. ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു . ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കും.

കോഴിക്കോട്: എൽജെഡി പാർട്ടി ജെഡിഎസിൽ ലയിക്കാൻ തീരുമാനിച്ചു.  കോഴിക്കോട് നടന്ന എൽജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. 

ജെഡിഎസുമായും ആർജെഡിയുമായും ചർച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നെന്നും എൽജെഡി പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ പറഞ്ഞു. ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂർത്തിയാവും. ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു . ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കും.

സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്നതിൽ തർക്കമില്ല. പാർട്ടി ഒന്നാവുമ്പോൾ ഭാവി കാര്യങ്ങൾ ആ പാർട്ടിയാണ് തീരുമാനിക്കുക.വർഗ്ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. കെ പി മോഹനൻ യോഗത്തിന് എത്തിയില്ല. എന്നാൽ  ഇക്കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹത്തിന് അനുകൂല നിലപാടാണ്. ഇനി എൽജെഡി ഇല്ല. ജെഡിഎസ് ആയി  തുടരും. പ്രസിഡണ്ട് സ്ഥാനത്തിന് പിടിമുറുക്കില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ