എൽജെഡി - ജെഡിഎസ് ലയനത്തിന് ധാരണ; മാത്യു ടി തോമസ് സംസ്ഥാന പ്രസിഡന്റാകും

Published : Jan 18, 2023, 01:54 PM ISTUpdated : Jan 18, 2023, 02:07 PM IST
എൽജെഡി - ജെഡിഎസ് ലയനത്തിന് ധാരണ; മാത്യു ടി തോമസ് സംസ്ഥാന പ്രസിഡന്റാകും

Synopsis

ധാരണ പ്രകാരം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങൾ എൽജെഡിക്കാവും

തിരുവനന്തപുരം: ഒടുവിൽ നേതൃസ്ഥാനങ്ങൾ തുല്യമായി പങ്കിട്ട് ലയനവുമായി മുന്നോട്ട് പോകാൻ ഇടതുമുന്നണിയിലെ രണ്ട് കക്ഷികളായ എൽജെഡിയും ജെഡിഎസും തീരുമാനിച്ചു. ഇത് പ്രകാരം മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാവും. എംവി ശ്രേയാംസ് കുമാർ ജെഡിഎസ് ദേശീയ സെക്രട്ടറിയുമാവും. ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ ഏഴെണ്ണം എൽജെഡിയിൽ നിന്നുള്ളവർക്ക് നൽകും. ഏഴെണ്ണം ജെഡിഎസ് നേതാക്കളായിരിക്കും. ലയനത്തിന് ജെഡിഎസ് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ധാരണ പ്രകാരം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങൾ എൽജെഡിക്കാവും. 

കോഴിക്കോട് ലോക്‌സഭ സീറ്റിൽ അവകാശവാദം ഉന്നയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടതുമുന്നണി വിട്ടത് എംപി വീരേന്ദ്രകുമാറായിരുന്നു. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തോടൊപ്പം പോയത്. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് എൽജെഡി വീണ്ടും പഴയ ജെഡിഎസ് ആകാനൊരുങ്ങുന്നത്. ഈ ലയനം നടന്നാൽ നിലവിൽ വഹിക്കുന്ന പദവികളടക്കം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അവസാന നിമിഷം വരെ ലയനത്തെ എതിർത്തിരുന്നു. നേരത്തെ ദേശീയ തലത്തിൽ എൽജെഡി ശരത് യാദവിന്റെ ആർജെഡിയിൽ ലയിച്ചിരുന്നു. എന്നാൽ ഈ ലയനത്തിന് കേരളത്തിലെ എൽജെഡി ഘടകം തയ്യാറായില്ല. അവർ വേറിട്ട് നിന്ന ശേഷം ഇപ്പോൾ ജെഡിഎസിൽ ലയിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം