ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി; കുടുംബത്തെ പിന്തുടർന്ന് നിഗൂഢ സംഘം, നിയമപോരാട്ടത്തിനൊരുങ്ങി ബന്ധുക്കൾ

Published : Apr 21, 2026, 11:14 AM IST
devanath suicide case

Synopsis

ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി കോളുകളും സന്ദേശവും വന്നുകൊണ്ടിരിക്കുന്നു. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ചാണ് പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥ് മരിച്ചത്. 

പത്തനംതിട്ട: ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവിന്റെ ജീവൻ നഷ്ടമായിട്ടും കുടുംബത്തെ വേട്ടയാടുകയാണ് നിഗൂഢ സംഘം. ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി കോളുകളും സന്ദേശവും വന്നുകൊണ്ടിരിക്കുന്നു. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ചാണ് പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും അവർ പിന്തുടർന്നെത്തിയെന്നാണ് ദേവനാഥിന്‍റെ അച്ഛൻ പറയുന്നത്.

കുടുംബസമേതം മുംബൈയിലായിരുന്നു ദേവനാഥ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജോലി ഇടയ്ക്ക് മതിയാക്കി. ആ സമയത്താണ് ലോൺ ആപ്പിന്‍റെ കെണിയിൽപ്പെട്ടത്. വായ്പ എടുത്ത പണത്തിൽ ഏറിയ പങ്കും അടച്ച ശേഷവും ഭീഷണി തുടർന്നു. പിടിച്ചുനിൽക്കാനാകാതെ ജീവനൊടുക്കി എന്നതിന്‍റെ തെളിവുകൾ ഫോണിൽ നിന്ന് കുടുംബത്തിന് കിട്ടിയിരുന്നു. മുംബൈ സൈബർ പൊലീസിന്‍റെ ഉൾപ്പെടെ സഹായത്തോടെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
'പണി കിട്ടും സൂക്ഷിച്ചോ'! ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെങ്കിൽ വൈവയിൽ പ്രതിഫലിക്കുമെന്ന് താക്കീത്, കാലടി സർവകലാശാലയില്‍ വീണ്ടും വിവാദം