
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഓഡിറ്റ് നിർത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ലൈഫ് മിഷൻ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര മാർഗ്ഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സർക്കാർ പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ അടക്കമുള്ളവര്‍ക്ക് അഴിമതിയിൽ പങ്കാളികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഓഡിറ്റിങ് നിർത്താനുള്ള ഡയറക്ടരുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും ഭരണ ഘടനാ ലംഘനവുമാണ്. ഓഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam