ആത്മഹത്യാകുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്; മഹിളാമോര്‍ച്ച നേതാവിന്‍റെ മരണത്തില്‍ ദുരൂഹത

Published : Jul 11, 2022, 09:08 AM ISTUpdated : Jul 11, 2022, 09:22 AM IST
  ആത്മഹത്യാകുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്; മഹിളാമോര്‍ച്ച നേതാവിന്‍റെ  മരണത്തില്‍ ദുരൂഹത

Synopsis

മഹിളാമോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ആത്മഹത്യ ചെയ്ത ശരണ്യ.

പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തി. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബത്തിന്‍റെയും ആരോപണം. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു. മഹിളാമോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യ.


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം