മാലിന്യം സംസ്കരണത്തിൽ പിഴച്ചാൽ ഇനി സ്പോട്ടിൽ പിഴ, ലൈസൻസും പോകും; മിന്നൽ പരിശോധനയ്ക്കായി ജില്ലാതല സ്ക്വാഡ്

Published : Oct 23, 2022, 02:30 PM IST
മാലിന്യം സംസ്കരണത്തിൽ പിഴച്ചാൽ ഇനി സ്പോട്ടിൽ പിഴ, ലൈസൻസും പോകും; മിന്നൽ പരിശോധനയ്ക്കായി ജില്ലാതല സ്ക്വാഡ്

Synopsis

സംസ്ഥാനത്താകെ 23 സ്ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ളതാണ് പ്രത്യേക സംവിധാനം. സംസ്ഥാനത്താകെ 23 സ്ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവും പ്രവര്‍ത്തിക്കും. ഓരോ സ്ക്വാഡിന്റെയും നേതൃത്വം തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേർ സ്ക്വാഡിൽ അംഗങ്ങളായി ഉണ്ടാകും. ഹൈക്കോടതി നിര്‍ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ്  ശക്തമാക്കാനുള്ള തീരുമാനമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
മുരാരി ബാബുവിനെ തേടി വിജിലൻസ് സ്പെഷ്യൽ സംഘം; വീടിന്റെ രേഖകൾ ശേഖരിച്ചു