തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Jun 15, 2020, 12:45 PM IST
Highlights

മുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കാനാണ് ശ്രമം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കണം

മലപ്പുറം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കുന്ന കാര്യം മുസ്ലിം ലീഗ് ചർച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കാനാണ് ശ്രമം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കണം. കുടുംബത്തിൽ നിന്ന് ഒന്നിലേറെ പേർ മത്സരിക്കേണ്ടന്ന നിർദ്ദേശവും ചരച്ചയിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കൊവിഡിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം മുനിസിപ്പാലിറ്റിക്കു മുൻപിലായിരുന്നു സമരം. ചാർട്ടേർഡ് വിമാനങ്ങളിൽ വിദേശത്ത് നിന്ന് വരുന്നവർ കൊവിഡ് ടെസ്റ്റ് യാത്രക്ക് മുൻപ് നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിനെതിരായാണ് സമരം.

click me!