തദ്ദേശതെരഞ്ഞെടുപ്പ്; പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച; വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും

Web Desk   | Asianet News
Published : Nov 06, 2020, 06:59 AM ISTUpdated : Nov 06, 2020, 07:29 AM IST
തദ്ദേശതെരഞ്ഞെടുപ്പ്; പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച; വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും

Synopsis

വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷൻ. രാഷ്ട്രീയമായി സർക്കാർ വെല്ലുവിളി നേരിടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് കമ്മീഷൻ വ്യക്തമാക്കി

അന്തിമവോട്ടർപ്പട്ടിക സംബന്ധിച്ച രാഷ്ട്രീയപാർട്ടികൾ ഉൾപ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേർക്കാൻ അവസരം നൽകിയത്. പുതിയ പേരുകൾ ഉൾപ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമില്ല. ഇതിനിടെ വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷൻ. രാഷ്ട്രീയമായി സർക്കാർ വെല്ലുവിളി നേരിടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 

രോഗികൾക്ക് തപാൽ വോട്ട് സൗകര്യം ഉൾപ്പടെ ഏർപ്പെടുത്തി. വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളിൽ രോഗം വരുന്നവർക്ക് പിപിഇ കിറ്റ് നൽകി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാനാണ് നീക്കം. പ്രചാരണത്തിനും വോട്ടെടുപ്പിനും കർശനനിയന്ത്രണങ്ങൾ.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂ‍ർത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതൽ തദ്ദേശസ്ഥാപനങ്ങളിൽ അഡിമിനിസ്ട്രേറ്റീവ് ഭരണം വരും.

 

.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ