
തിരുവനന്തപുരം: തദ്ദേശഭരണതെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടെന്ന് ബിജെപി. തിരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എന്നാൽ, കള്ളവോട്ടുകൾ ചേർക്കാനുള്ള ശ്രമം പൊളിഞ്ഞതാണ് ബിജെപി പരാതിക്ക് കാരണമെന്നാണ് സിപിഎം ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിക്കാൻ ശ്രമിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലാണ് ക്രമക്കേടെന്നാണ് പ്രധാന ആക്ഷേപം. ബിജെപി അനുഭാവികളുടെ വോട്ടുകൾ സിപിഎം നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഒഴിവാക്കിയെന്നാണ് പരാതി. കോർപ്പറേഷൻ പരിധിയിലെ കഴക്കൂട്ടം തിരുവനന്തപുരം നേമം വട്ടിയൂർക്കാവ് നിയമസഭാമണ്ഡലങ്ങളുടെ പരിധിയിലെ ബിജെപി സ്വാധിനമേഖലയിൽ ഏഴായിരത്തോളം വോട്ടുകൾ ചേർത്തില്ലെന്നാണ് പരാതി. ആറ്റിങ്ങലിൽ പരാതി പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് പോലും പാലിച്ചില്ല; മറ്റ് ജില്ലകളിലും സമാനപ്രശ്നമുണ്ടെന്നും ബിജെപി പറയുന്നു
എന്നാൽ ബിജെപി സംഘടിതമായി കള്ളവോട്ട് ചേർക്കാനുള്ള ശ്രമം നടത്തിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻറയുടെ ആക്ഷേപം. കൃത്യമായ രേഖകൾ ഹാകരാക്കാത്തവരെയാണ് ഒഴിവാക്കിയതെന്നാണ് മനസിലാക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതികളുണ്ടെങ്കിൽ അപ്പീൽ സമയത്ത് പരിഹരിക്കുമെന്നാണ് നൽകാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam