കൊച്ചി കോർപറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു.

കൊച്ചി: കൊച്ചി കോർപറേഷൻ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ലഭിക്കുമെന്ന് യുഡിഎഫിൽ നിന്ന് ഉറപ്പ് ലഭിച്ചതായി മുസ്ലിം ലീഗ്. ടി കെ അഷ്‌റഫിനെ ഡെപ്യൂട്ടി മേയർ ആക്കാനാണ് ധാരണ. കുഞ്ഞാലിക്കുട്ടി - കോൺഗ്രസ്‌ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണയായെന്ന് എറണാകുളം ജില്ല മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. എന്നാൽ, ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം എറണാകുളം ഡിസിസി തള്ളി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശം ഒന്നും കിട്ടിയിട്ടില്ലെന്ന് ഡിസിസി അധ്യക്ഷൻ പ്രതികരിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണ ഇല്ലെന്നും വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player