തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. പോളിങ് 50 ശതമാനം കടന്നു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.
05:43 PM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ കനത്ത പോളിങ്. അവസാനം വന്ന കണക്കുകള്‍ പ്രകാരം പോളിങ് 70 ശതമാനം കടന്നു.
05:34 PM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഭേദപ്പെട്ട പോളിംഗ്. വൈകീട്ട് 5 മണി വരെയുള്ള കണക്ക് പ്രകാരം 68.45 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (71.93%). കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (64.55%).
03:42 PM (IST) Dec 09
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴുജില്ലകളിലും പോളിങ് 55 ശതമാനത്തിന് മുകളില്‍. ഉച്ചയോടെ തെന്നെ പോളിങ് 50 ശതമാനത്തിലെത്തിയിരുന്നു. എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉയർന്ന പോളിങ് ശതമാനം ഉണ്ടാകും എന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.
പോളിങ് ശതമാനം (3.30PM)
ആകെ 59.70 ശതമാനം പോളിങ്
തിരുവനന്തപുരം- 55.23%
കൊല്ലം-59.15%
പത്തനംതിട്ട- 56.95%
ആലപ്പുഴ-61.98 %
കോട്ടയം- 59.48%
ഇടുക്കി- 58.24%
എറണാകുളം -62.86%
03:24 PM (IST) Dec 09
കോണ്‍ഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായി കെ എസ് ശബരിനാഥൻ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലം ആര്‍കെഡി എൻഎസ്എസ് സ്കൂളിലാണ് ശബരിനാഥും ഭാര്യ ദിവ്യ എസ് അയ്യരും വോട്ട് ചെയ്തത്. യുഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥിയായ ശബരിനാഥൻ കവടിയാറിലാണ് മത്സരിക്കുന്നത്. നല്ല പ്രതീക്ഷയുണ്ടെന്നും നല്ല പോളിങ്ങാണ് രേഖപ്പെടുത്തുന്നതെന്നും ശബരിനാഥൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് ആകെ 55.23 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
01:37 PM (IST) Dec 09
കാലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നിട്ടും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ വോക്കറിൽ എത്തി വോട്ട് രേഖപ്പെടുത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് ജി സുധാകരൻ വോട്ട് രേഖപെടുത്തിയത്. കഴിഞ്ഞ 22 ന്ന് വീട്ടിലെ കുളിമുറിയിൽ വീണ് അദ്ദേഹത്തിന്റെ കാലിൽ പൊട്ടൽ ഉണ്ടായത്. പിന്നീട് പൂർണ വിശ്രമത്തിൽ ആയിരുന്നു. ശബരിമല സ്വർണകൊള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ LDF ന്ന് തിരിച്ചടിയാകില്ലെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുധാകരൻ പ്രതികരിച്ചു.
01:26 PM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിൽ ദിലീപും കാവ്യാ മാധവനും വോട്ട് രേഖപ്പെടുത്തി. ആലുവ സെന്‍റ് ഫ്രാൻസിസ് എൽ പി സ്കൂളിലെ ബൂത്തിലാണ് ഇരുവരും എത്തിയത്. മാധ്യമങ്ങൾ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും ദിലീപ് ഒന്നും മിണ്ടാതെ മടങ്ങി.
ദിലീപും കാവ്യയും വോട്ട് ചെയ്യാനെത്തുന്നു
01:24 PM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ കനത്ത പോളിങ്. ഉച്ചയോടെ പോളിങ് ശതമാനം 50ശതമാനത്തിലേക്ക് അടുക്കുകയാണ്. 1.20 വരെയുള്ള കണക്കുപ്രകാരം ഏഴു ജില്ലകളിലായി 46.96ശതമാനമാണ് പോളിങ്. എറണാകുളത്തും ആലപ്പുഴയിലും പോളിങ് 50ശതമാനം കടന്നു. 58.30 ലക്ഷത്തിലധികം പേര്‍ ഇതുവരെ വോട്ടു ചെയ്തു
പോളിങ് ശതമാനം (1.20PM)
46.96 ശതമാനം പോളിങ്ങ്
തിരുവനന്തപുരം- 43. 54%
കൊല്ലം- 47.31%
പത്തനംതിട്ട- 46.08%
ആലപ്പുഴ- 50.1%
കോട്ടയം- 47.29%
ഇടുക്കി- 45.45%
എറണാകുളം- 50.1%
12:50 PM (IST) Dec 09
ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കുകള്‍ പ്രകാരം 7 ജില്ലകളിലായി ആകെ പോളിങ് 40.34 ശതമാനമാണ്.
പോളിങ് (12.30PM)
തിരുവനന്തപുരം- 37.17%
കൊല്ലം- 40.92%
പത്തനംതിട്ട- 39.63%
ആലപ്പുഴ- 42.54%
കോട്ടയം- 40.62%
ഇടുക്കി- 38.9%
എറണാകുളം- 42.6%
11:51 AM (IST) Dec 09
വോട്ടെടുപ്പ് നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴു ജില്ലകളിലെ ആകെ പോളിങ് 31.86ശതമാനമായി ഉയര്‍ന്നു. എറണാകുളത്തും ആലപ്പുഴയിലുമാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 33.83ശതമാനമാണ് 11.45വരെയുള്ള കണക്കുപ്രകാരം പോളിഹ്.
പോളിങ് ശതമാനം (11.45AM)
തിരുവനന്തപുരം: 29.23%
കൊല്ലം: 32.57%
പത്തനംതിട്ട: 31.37%
ആലപ്പുഴ: 33.81%
കോട്ടയം :31.88%
ഇടുക്കി: 30.33%
എറണാകുളം: 33.83%
11:40 AM (IST) Dec 09
എറണാകുളം പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
11:22 AM (IST) Dec 09
ജില്ലകളിലെ പോളിങ് (11AM)
തിരുവനന്തപുരം: 23.91%
കൊല്ലം: 26 . 7%
പത്തനംതിട്ട: 25.73%
ആലപ്പുഴ: 27.74%
കോട്ടയം :26.01%
ഇടുക്കി: 24.54%
എറണാകുളം: 27.59%
10:57 AM (IST) Dec 09
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ ' പോസ്റ്റ് വിവാദത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.
10:48 AM (IST) Dec 09
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം.വില്ലേജ് ഓഫിസിൽ ജോലി ചെയുന്ന മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡി എഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.
10:20 AM (IST) Dec 09
പോളിങ് ശതമാനം: 21.78% 10.10 AM
തിരുവനന്തപുരം- 20.01%
കൊല്ലം- 22.06%
പത്തനംതിട്ട- 21.55%
ആലപ്പുഴ- 23. 19%
കോട്ടയം- 21.72%
ഇടുക്കി- 20.21%
എറണാകുളം- 23. 12%
10:15 AM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും എംഎ ബേബി പറഞ്ഞു.തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്.പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകും.ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ട്.
10:03 AM (IST) Dec 09
പോളിങ് ശതമാനം: 15.25% 10.00AM
തിരുവനന്തപുരം- 13.94 കൊല്ലം- 15.52 പത്തനംതിട്ട- 15.03 ആലപ്പുഴ- 16.37 കോട്ടയം- 15.13 ഇടുക്കി- 14.05 എറണാകുളം-16.23
09:38 AM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ രാവിലെ 9.30വരെ ഏഴു ജില്ലകളിലായി 14.95% പോളിങ്.
ജില്ലകളിലെ പോളിങ് ശതമാനം (9.30വരെ)
തിരുവനന്തപുരം:13.75%
കൊല്ലം:15.27%
പത്തനംതിട്ട:14.87%
ആലപ്പുഴ:16.5%
കോട്ടയം:14.99%
ഇടുക്കി:13.78%
എറണാകുളം:15.92%
09:36 AM (IST) Dec 09
കൊല്ലം ജില്ലയിലെ വോട്ടിംഗ് ശതമാനം (രാവിലെ 9:30)
ജില്ല - 15.29%
കോർപ്പറേഷൻ- 12.31%
നഗരസഭ
1. പരവൂർ- 15.66 % 2. പുനലൂർ- 14% 3. കരുനാഗപ്പള്ളി- 14% 4. കൊട്ടാരക്കര- 15.62%
ബ്ലോക്കുകൾ
1. ഓച്ചിറ- 16.64% 2. ശാസ്താംകോട്ട- 15.71% 3. വെട്ടിക്കവല- 15.92% 4. പത്തനാപുരം- 15.66% 5. അഞ്ചൽ- 15.34 % 6. കൊട്ടാരക്കര- 16.19% 7. ചിറ്റുമല- 15.09% 8. ചവറ- 14.82% 9. മുഖത്തല- 16 % 10. ചടയമംഗലം- 16.57 % 11. ഇത്തിക്കര- 16.12%
08:46 AM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിംങ് ആരംഭിച്ചതോടെ രമേശ് ചെന്നിത്തല വോട്ട് ചെയ്യാനെത്തി. കുടുംബത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയലും കൂടെയുണ്ട്. ബിനുവിനും ഇതേ ബൂത്തിലാണ് വോട്ട്.
08:36 AM (IST) Dec 09
പോളിങ് ഓഫീസർ കുഴഞ്ഞുവീണു. പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിങ് ഓഫീസർ പി.എസ് സരിൻ ആണ് കുഴഞ്ഞു വീണത്. സരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
08:35 AM (IST) Dec 09
എൽഡിഎഫ് അഭിമാന വിജയം നേടുമെന്ന് മന്ത്രി പി പ്രസാദ്. മുൻ കാലങ്ങളേക്കാൾ കൂടുതൽ ഇടതു തരംഗമുണ്ട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. ചില ഇടങ്ങളിൽ യുഡിഎഫ്-ബിജെപി ബാന്ധവം. ഇരു കൂട്ടരും പരസ്പര ധാരണയിൽ സ്ഥാനാർഥികളെ വരെ പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണ് ഈ ബന്ധമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
08:17 AM (IST) Dec 09
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ പോളിങ് ഒരു മണിക്കൂര്‍ പിന്നിട്ടു. തിരുവനന്തപുരത്ത് 7.5 ശതമാനം പോളിങ് ആണ് എട്ടു മണിവരെ രേഖപ്പെടുത്തിയത്.
മറ്റു ജില്ലകളിലെ പോളിങ് ശതമാനം (എട്ടു മണിവരെ)
കൊല്ലം- 7.5%
പത്തനംതിട്ട-8%
ആലപ്പുഴ-8%
കോട്ടയം-8%
ഇടുക്കി-7%
എറണാകുളം-8.5%
08:03 AM (IST) Dec 09
നിർണായകമായ തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍
നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്ന് വോട്ട് ചെയ്തശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. നാടിന്‍റെ ഒരു മാറ്റത്തിനായി വോട്ട് ചെയ്യണമെന്നും നാടിന് ഗുണം ചെയ്യുന്ന കാര്യത്തിനായി വോട്ട് ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
07:40 AM (IST) Dec 09
യുഡിഎഫിന്‍റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വോട്ട് ചെയ്തശേഷം വിഡി സതീശൻ പ്രതികരിച്ചു. ജനങ്ങൾ യുഡിഎഫിന്‍റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്.അയ്യപ്പന്‍റെ സ്വർണം കവർന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു.
07:31 AM (IST) Dec 09
തിരുവനന്തപുരം കോര്‍പ്പറേഷനിൽ BJP വിജയ തിലകമണിയുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംപി പറഞ്ഞു. വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ വിധി വരട്ടെയെന്നും കോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
07:25 AM (IST) Dec 09
പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായതിനെതുടര്‍ന്ന് വോട്ടെടുപ്പ് വൈകി. കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെതുടര്‍ന്ന് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തിൽ വോട്ടിംഗ് തുടങ്ങാനായില്ല. മെഷീൻ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാർ തങ്കമലയിലും യന്ത്രം തകരാറുണ്ടായി. പകരം യന്ത്രം എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ വാർഡിലും യന്ത്ര തകരാറുണ്ടായി.മൂവാറ്റുപുഴ നഗരസഭയിൽ വോട്ടിംഗ് മെഷീൻ തകരാറായി.
07:04 AM (IST) Dec 09
മോക് പോളിങിനുശേഷം പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥൻ അടക്കമുള്ളവര്‍ വോട്ട് ചെയ്യാനെത്തി.
06:46 AM (IST) Dec 09
വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡ് യുഡിഫ് സ്ഥാനാർഥി സി. എസ്. ബാബുവാണ് മരിച്ചത്. പുലർച്ചെ 2.30നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പിറവം മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡണ്ടാണ്. സംഭവത്തെ തുടര്‍ന്ന് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
06:45 AM (IST) Dec 09
പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്റെ വോട്ടിങ് മെഷീൻ മാറി. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷന്റെ വോട്ടിങ്ങ് മെഷിനാണ് എത്തിച്ചത്. ഉടൻ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്.
06:44 AM (IST) Dec 09
തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ എൻഎസ്എസ് എച്ച്എസ്എസിലെ പോളിങ് ബൂത്തിൽ ആദ്യ വോട്ടറായി നേരത്തെ എത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും. പാര്‍ലമെന്‍റ് സമ്മേളനം അടക്കം നടക്കുന്നതിനാൽ ദില്ലിയിലേക്ക് പോകേണ്ടതിനാല്‍ കൂടിയാണ് സുരേഷ് ഗോപി നേരത്തെ പോളിങ് ബൂത്തിലെത്തിയത്.
06:10 AM (IST) Dec 09
06:06 AM (IST) Dec 09
രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി പോളിങ് ബൂത്തുകളിൽ മോക് പോളിങ് ആരംഭിച്ചു
05:50 AM (IST) Dec 09
സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
05:50 AM (IST) Dec 09
സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ ഇന്ന് വോട്ടെടുപ്പ് നടക്കില്ല.
05:49 AM (IST) Dec 09
ആകെ 13283789 വോട്ടർമാരാണ് ഇന്ന് ഏഴു ജില്ലകളിലായി വിധിയെഴുതുക. 36630 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളുണ്ട്.
05:48 AM (IST) Dec 09
വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം. മൂന്ന് മുന്നണികളുടെയും വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിനാണ് ഇന്നത്തെ കൊട്ടിക്കലാശത്തോടെ തിരശീല വീഴുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വയനാട് കാസറഗോഡ് ജില്ലകളിൽ വൈകീട്ട് ആറുവരെ ആണ് പരസ്യ പ്രചരണം. 11നാണ് പോളിംഗ്. ശനിയാഴ്ച ഫലം അറിയാം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.