വൈകീട്ട് 5 മണി വരെയുള്ള കണക്ക് പ്രകാരം 68.45 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (71.93%). കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (64.55%).
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഭേദപ്പെട്ട പോളിംഗ്. വൈകീട്ട് 5 മണി വരെയുള്ള കണക്ക് പ്രകാരം 68.45 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (71.93%). കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (64.55%). കൊല്ലം (67.86%), പത്തനംതിട്ട (64.78%), ആലപ്പുഴ (71.26%), കോട്ടയം (68.44%), ഇടുക്കി (68.45%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും വരിയിൽ ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ നൽകി ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ അനുവദിക്കും. പൊതുവെ സമാധാനപരമാണ് വോട്ടെടുപ്പെങ്കിലും ചില സ്ഥലങ്ങളിൽ സംഘർഷം ഉടലെടുത്തു.
ആലപ്പുഴയിലെ പോളിംഗ് കണക്ക് (വൈകിട്ട് 4. 30 വരെ)
ജില്ലയിൽ നിലവിൽ 1235739 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 1802555 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 68.55% രേഖപ്പെടുത്തി
നഗരസഭ
*ഹരിപ്പാട് നഗരസഭ - 67.94%
*കായംകുളം നഗരസഭ - 64.69%
*മാവേലിക്കര നഗരസഭ - 61.36%
*ചെങ്ങന്നൂർ - 61.89%
*ആലപ്പുഴ നഗരസഭ - 60.06%
*ചേർത്തല നഗരസഭ - 74.75%
ബ്ലോക്ക് പഞ്ചായത്തുകൾ
*തൈക്കാട്ടുശ്ശേരി ബ്ലോക്ക് - 75.94%
*പട്ടണക്കാട് ബ്ലോക്ക്- 73.41%
*കഞ്ഞിക്കുഴി ബ്ലോക്ക് - 75.53%
*ആര്യാട് ബ്ലോക്ക് - 72.28%
*അമ്പലപ്പുഴ ബ്ലോക്ക്- 72.8%
*ചമ്പക്കുളം ബ്ലോക്ക്- 66.93%
*വെളിയനാട് ബ്ലോക്ക് - 69.82%
*ചെങ്ങന്നൂര്‍ ബ്ലോക്ക്- 62.99%
*ഹരിപ്പാട് ബ്ലോക്ക് - 69.01%
*മാവേലിക്കര ബ്ലോക്ക് - 64.32%
*ഭരണിക്കാവ് ബ്ലോക്ക്- 66.81%
*മുതുകുളം ബ്ലോക്ക് - 66.76%
എറണാകുളം നഗരസഭ
- കളമശ്ശേരി - 71.04 %
- കോതമംഗലം -72.36%
- അങ്കമാലി -72.61%
- തൃപ്പൂണിത്തുറ- 70.14%
- മുവാറ്റുപുഴ -78.09%
- നോർത്ത് പറവൂർ -76.57 %
- പെരുമ്പാവൂർ - 75.76%
- ആലുവ -69.31 %
- തൃക്കാക്കര - 65.81%
- ഏലൂർ-77.01 %
- മരട് - 74.32%
- കൂത്താട്ടുകുളം -73.89%
- പിറവം - 70.68%
കൊല്ലം (വൈകിട്ട് 5:00)
ജില്ല - 68.29%
കോർപ്പറേഷൻ- 59.88 %
നഗരസഭ
1. പരവൂർ- 67.68% 2. പുനലൂർ- 66.52% 3. കരുനാഗപ്പള്ളി- 70.75% 4. കൊട്ടാരക്കര-65.42%
ബ്ലോക്കുകൾ
1. ഓച്ചിറ- 73.14% 2. ശാസ്താംകോട്ട- 72.22% 3. വെട്ടിക്കവല- 68.62% 4. പത്തനാപുരം- 66.92% 5. അഞ്ചൽ- 67.32% 6. കൊട്ടാരക്കര- 69.35% 7. ചിറ്റുമല- 70.14% 8. ചവറ- 71.05% 9. മുഖത്തല- 69.78% 10. ചടയമംഗലം-69.97% 11. ഇത്തിക്കര- 68.53%
പത്തനംതിട്ട ജില്ലയിൽ ഇതുവരെ 65.48% പോളിംഗ്
നഗരസഭ പോളിംഗ് ശതമാനം
അടൂര്‍ പോളിങ് ശതമാനം- 62.97%
പത്തനംതിട്ട പോളിങ് ശതമാനം-66.46%
തിരുവല്ല പോളിങ് ശതമാനം- 59.48%
പന്തളം പോളിങ് ശതമാനം- 70.81%
ഇടുക്കിയിലെ പോളിംഗ് കണക്ക് (4.15 മണി വരെ)
ജില്ലയിൽ നിലവിൽ 5,92,996 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടർമാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകൾ : 2,95,370
വോട്ട് ചെയ്ത പുരുഷന്മാർ : 2,97,654
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 6
പോളിംഗ് ശതമാനം 65.01%
നഗരസഭ
• തൊടുപുഴ -72.31 % * കട്ടപ്പന - 63.61 %
ബ്ലോക്ക് പഞ്ചായത്തുകൾ
* ദേവികുളം - 64.88% * നെടുങ്കണ്ടം - 65.81% * ഇളംദേശം - 70.26% * ഇടുക്കി - 61.61% * കട്ടപ്പന - 63.46% * തൊടുപുഴ - 69% * അഴുത - 61.49% * അടിമാലി - 63.29%



