തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്

Published : Dec 19, 2025, 06:26 PM IST
Local body election official date out

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എൽഡിഎഫിന്‍റെ വിഹിതം 33.45 ശതമാനമാണ്. എൻഡിഎ നേടിയത് 14.71 ശതമാനം വോട്ടാണ്. സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക്  13.03 ശതമാനം വോട്ടാണ് കിട്ടിയത്. യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 11.38 ലക്ഷം വോട്ട് കൂടുതൽ കിട്ടി.  82.37 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത്. 7 0.99 ലക്ഷം വോട്ട് എൽഡിഎഫിനും കിട്ടി. എൻഡിഎയ്ക്ക് കിട്ടിയത് 31.21 ലക്ഷം വോട്ട്. ഇതടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി. തെരഞ്ഞെുപ്പ് വിജയകരമായി നടത്തിതിന് ഗവര്‍ണര്‍ കമ്മീഷണര്‍ എ ഷാജഹാനെ അഭിനന്ദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ ലോക്കൽ കേന്ദ്രങ്ങളിൽ ഇന്ന് രാത്രി സിപിഎമ്മിൻ്റെ പന്തം കൊളുത്തി പ്രകടനം; പ്രതിഷേധം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ