
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. വർഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അന്‍വര്‍ പറഞ്ഞു. കൂടാതെ പിണറായിയെ മൂന്നാമതും അധികാരത്തിൽ എത്താൻ സഹായിക്കുന്നത് ബിജെപിയിലെ പ്രബല വിഭാഗം എന്നും അന്‍വര്‍ ആരോപിച്ചു.
അതുപോലെ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പദ്ധതി നടപ്പാക്കാനാണ് രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായത്. കോൺഗ്രസിന്‍റെ അടിവേര് വെട്ടാൻ പിണറായിയെ ഉപയോഗിക്കുകയാണ്. തിരുവനന്തപുരത്ത് ബീഹാർ മോഡൽ വോട്ട് വെട്ടിനിരത്തൽ ആണ് നടക്കുന്നത്. ബീമാപള്ളി ഡിവിഷനിൽ നിന്ന് 17000 വോട്ടുകൾ വെട്ടി എന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam