ബിരുദദാന ചടങ്ങിനായി എത്തിയ വിദ്യാര്‍ത്ഥികൾ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി, പിന്നാലെ എത്തിയത് ദുരന്തം; യുവാവ് മുങ്ങി മരിച്ചു, ഒരാൾക്കായി തെരച്ചില്‍

Published : Oct 02, 2025, 06:31 PM IST
Piravam Drawn Death

Synopsis

എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരിച്ചത്

കൊച്ചി: എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അർജുനായി തെരച്ചിൽ തുടരുകയാണ്. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമുമാണ് തെരച്ചിൽ നടത്തുന്നത്. ഒഴുക്കിൽ പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ നീന്തിരക്ഷപ്പെട്ടു. മുവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർത്ഥികളാണിവര്‍. ബിരുദ ദാനച്ചടങ്ങുകൾക്കായി എത്തിയതായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു