ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; അമ്പതോളം പഞ്ചായത്തുകളിൽ ചെറുപാർട്ടികളും നിർണ്ണായകം

By Web TeamFirst Published Dec 30, 2020, 6:29 AM IST
Highlights

7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണമാണ്. 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമബ്ലോക്ക് ജില്ലാപ‍ഞ്ചായത്ത് പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണമാണ്. 941 ഗ്രാമപഞ്ചായത്തുകളും 
152 ബ്ലോക്ക് പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്.

ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത അൻപതോളം പഞ്ചായത്തുകളിൽ നിർണ്ണായകമാവുക സ്വതന്ത്രരും ചെറു പാർട്ടികളുമാണ്. കക്ഷിനില തുല്യമായ പഞ്ചായത്തുകളിൽ നറുക്കെടുപ്പ് വേണ്ടിവരും. എൽഡിഎഫിനും യുഡിഎഫിനും എട്ടുപേർ വീതമുള്ള വയനാട് ജില്ലാ പഞ്ചായത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി സിപിഎം സിപിഐ തർക്കം നിലനിൽക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡൻറ് പദം ആദ്യ രണ്ടു വർഷം കേരള കോൺഗ്രസിന് നൽകാൻ ധാരണയായിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനം വേണമെന്ന കോൺഗ്രസ് ആവശ്യം മുസ്‌ലിംലീഗ് തള്ളി. ഒരു സീറ്റിന്റെ വ്യത്യാസത്തിൽ കാസർകോട് ജില്ലാപഞ്ചായത്ത് ഇടതുമുന്നണി നേടിയേക്കും. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്ഡിപിഐ വിട്ടുനിന്നാൽ മാത്രമേ ഇടതുമുന്നണിക്ക് അധികാരത്തിൽ എത്താനാകൂ. 
 

click me!