
നിലമ്പൂര്‍: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിനെതിരെ നിലമ്പൂരിലെ പ്രാദേശിക നേതാക്കളും രംഗത്ത്. പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോൺഗ്രസ് നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ നഗരത്തിലും മുൻസിപ്പാലിറ്റിയിലും ആന ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു. അന്ന് പ്രതിഷേധിച്ചവർക്ക് നേരെ കേസ് എടുത്തവരാണ് എൽഡിഎഫും അൻവറും. അൻവറിന്‍റെ ഇപ്പോഴത്തെ നിലപാട് കാപട്യം ആണെന്നും അദ്ദേഹം പറഞ്ഞു
സാധാരണ കോൺഗ്രസ്സ് യുഡിഎഫ് പ്രവർത്തകർക്ക് അൻവറിനെ അംഗീകരിക്കാൻ ആകില്ല. അൻവർ നേതാക്കളെ അങ്ങോട്ട് പോയി കാണുകയാണ്. ആരും വിളിച്ചിട്ടല്ല അൻവർ നേതാക്കളെ കാണുന്നത്. വിഡി സതീശനടക്കമുള്ള നേതാക്കളെ കുറിച്ച് പറഞ്ഞത് അംഗീകരിക്കാനാകില്ല. അൻവർ എങ്ങാനും വന്നാൽ കൊടി പിടിക്കാൻ നിലമ്പൂരിലെ കോൺഗ്രസ് ലീഗ് നേതാക്കളെ കിട്ടില്ല .അഥവാ മത്സരിച്ചാൽ പ്രവർത്തകർ വോട്ടും ചെയ്യില്ല. ആര്യാടൻ ഷൗക്കത്തിന്‍റെ എതിർപ്പിന് പിന്നാലെയാണ് മണ്ഡലം സെക്രട്ടറിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam