
കോഴിക്കോട്:പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ . സി പി ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തത്. ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.ഇയാൾക്കെതിരെ മേപ്പയൂർ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.ചെറുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു .തുടക്കത്തിൽ പരാതി വ്യാജമാണെന്നായിരുന്നു നിലപാടെങ്കിലും പ്രാദേശികമായി പ്രതിഷേധം ശക്തമായതോടെയാണ് സിപിഎം നടപടി എടുത്തത്
സിപിഎം പ്രവർത്തകൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം
പത്തനംതിട്ട പെരുനാട്ടിൽ സിപിഎം പ്രവർത്തകൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ആത്മഹത്യക്കുറിപ്പിൽ പേരുള്ള സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പൊലീസിന്റെ വീഴ്ച ആരോപിച്ച് ഭാര്യ കുസുമകുമാരി ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ്, പഞ്ചായത്ത് അംഗം എംഎസ് ശ്യാം എന്നിവർ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നായിരുന്നു ബാബുവിന്റെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്. സംഭവം നടന്ന ദിവസം തന്നെ ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കുസുമകുമാരി പെരുനാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ അസ്വാഭാവിക മരണത്തിന് ഇന്ത്യൻ ശിക്ഷ നിയമം 174 പ്രകാരം കേസെടുത്ത പൊലീസ് ആത്മഹത്യ കുറിപ്പോ ഭാര്യുടെ പരാതിയോ ഇതു വരെ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. കുസുമ കുമാരിയുടെ മൊഴി എടുത്തതിനപ്പുറം മറ്റ് നടപടികളുമുണ്ടായിട്ടില്ല.
ആത്മഹത്യ കുറിപ്പിലെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് പൊലീസ് തുടക്കം മുതൽ നൽകുന്ന വിശദീകരണം. എന്നാൽ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് ഇതുവരെ കുറിപ്പ് അയച്ചിട്ടില്ല. കൈയ്യക്ഷരം പരിശോധിക്കുന്നതിനായി ബാബുവിന്‍റെ കൈയ്യൊപ്പുള്ള ചില പേപ്പറുകൾ വീട്ടിൽ നിന്ന് ശേഖരിച്ചിരുന്നു. ഇത് രണ്ടും ചേർത്ത് ഉടൻ പരിശോധനയ്ക്ക് അയക്കുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഉന്നത ബന്ധങ്ങളുള്ള ആരോപണ വിധേയരായ നേതാക്കൾ കേസ് അട്ടിമറിക്കുക.യാണെന്നും പൊലീസിനെ സ്വാധിനിക്കാൻ ശ്രമിക്കുന്നെന്നും കുസുമ കുമാരി പത്തനംതിട്ട എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam