തിരുവന്തപുരത്ത് സിൽവ‍ർ ലൈൻ പദ്ധതിയുടെ കല്ലിടൽ തടഞ്ഞ് നാട്ടുകാർ

Published : Jan 03, 2022, 06:34 PM IST
തിരുവന്തപുരത്ത് സിൽവ‍ർ ലൈൻ പദ്ധതിയുടെ കല്ലിടൽ തടഞ്ഞ് നാട്ടുകാർ

Synopsis

സർവ്വേയ്ക്ക് എത്തിയ കെ.റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടൽ തത്കാലത്തേക്ക് മാറ്റിവച്ചു

തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്ക്കായി കല്ലിടാൻ എത്തിയ ഉദ്യോ​ഗസ്ഥ‍ർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും സിൽവൽലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. 

സർവ്വേയ്ക്ക് എത്തിയ കെ.റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടൽ തത്കാലത്തേക്ക് മാറ്റിവച്ചു.പൊലീസെത്തിയെങ്കിലും ഇവിടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായില്ല. കല്ലമ്പലം  പുതുശ്ശേരിമുക്കിലാണ് കല്ലിടൽ നാട്ടുകാർ തടഞ്ഞത്. ഒടുവിൽ പൊലീസ് നടത്തിയ സമയവായ ചർച്ചയ്ക്കൊടുവിൽ കല്ലിടാൻ നാട്ടുകാർ സമ്മതിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച