
ഇടുക്കി: മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി അക്രമിച്ച പുലിയെ സ്വയരക്ഷക്കായി വാക്കത്തികൊണ്ട് വെട്ടിക്കൊന്ന് ആദിവാസി കോളനിയിലെ ഗോപാലന്‍. മാങ്കുളം മേഖലയില്‍ ഒരു മാസമായി ഭീതി പരത്തുന്ന പുലി ഇന്ന് പുലര്‍ച്ചയാണ് ചീക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനെ ആക്രമിക്കുന്നത്. പിന്നാലെ വാക്കത്തിക്കൊണ്ട് വെട്ടി പുലിയെ കൊല്ലുകയായിരുന്നു ഗോപാലന്‍.
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഒരുമാസത്തിനിടെ ഇരുപതില്‍ അധികം വളര്‍ത്തുമൃഗങ്ങളെ കൊന്ന് മാങ്കുളത്ത് ഭിതിയുണ്ടാക്കിയ പുലി ചത്തതോടെ വലിയ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പിന്‍റെ മാങ്കുളത്തെ ഓഫിസിലേക്ക് മാറ്റി. പ്രത്യേക കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ജഡം മറവുചെയ്യും.
പ്രായമായ പെൺ കടുവ
പത്തുവയസ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ തൂക്കമുള്ള പുലിയ്ക്ക് 10 വയസ് പ്രായമുണ്ട്. മിക്ക പുലികളുടേയും ആയുസ് 13 വർഷമാണ്. ചത്ത പുലി പ്രായമായതാണ്. പല്ലുകൾ കൊഴിഞ്ഞുപോയിരുന്നു. അതിനാലാണ് ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ഇത്തരത്തിൽ പ്രായമായ പുലികൾ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകാറുണ്ട്.
പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായ കടിച്ചു; 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. അഭിരാമിക്ക് കയ്യിലും കാലിലുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു. ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ആഴ്ച മുൻപാണ് കുട്ടിയെ പട്ടി കടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam