
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ തുടരും. എന്നാല്‍ കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത മേഖലകളിൽ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തീരദേശത്ത് അടുത്തമാസം ആറുവരെ ലോക്ക് ഡൗണ്‍ തുടരും.കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത മേഖലകളില്‍ ഹോം ഡെലിവറിയാകാം. ഹോട്ടലുകളിൽ നിന്ന് പാഴ്‍സല്‍ സർവീസിനും സൗകര്യമുണ്ട്.
കടകൾക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. വൈകിട്ട് നാല് മുതല്‍ ആറുവരെ മുതിര്‍ന്ന പൗരന്മാര്‍ക്കായിരിക്കും പ്രവേശനം. കടുത്ത നിയന്ത്രണത്തോടെ മാർക്കറ്റുകൾ പ്രവർത്തിക്കും.സ്വകാര്യ സ്ഥാപനങ്ങൾക്ക് 25% ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഹൈപ്പർ മാർക്കറ്റുകൾ, മാളുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ പ്രവർത്തിക്കരുത്.
നഗരസഭ പരിധിയില്‍ പൊതുപരീക്ഷകള്‍ നടക്കില്ല. ബാറുകള്‍, ജിംനേഷ്യം, സിനിമ തിയേറ്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും. ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത ഇടങ്ങളില്‍ പൊതുഗതാഗതമാകാം. 50 ശതമാനം യാത്രക്കാരെ മാത്രം അനുവദിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam