ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം; ലോക്ഡൗൺ ഇളവ്, സർക്കാർ ഉത്തരവ് ഇറങ്ങി

Web Desk   | Asianet News
Published : Jun 15, 2021, 10:55 PM ISTUpdated : Jun 15, 2021, 10:57 PM IST
ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം; ലോക്ഡൗൺ ഇളവ്, സർക്കാർ ഉത്തരവ് ഇറങ്ങി

Synopsis

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ഇൽ താഴെ ഉള്ള സ്ഥലങ്ങൾ  എ വിഭാഗത്തിൽ ഉൾപ്പെടും. 8 നും 20 നും ഇടയിലുള്ളത് ബി വിഭാഗമാണ്. 20 നും 30 നും ഇടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങൾ സി വിഭാ​ഗത്തിൽ ഉൾപ്പെടും. 30% നു മുകളിലുള്ള സ്ഥലങ്ങൾ  ഡി വിഭാഗം ആണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെഎസ്ആർടിസി സർവ്വീസുകൾ നടത്താം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി ഉണ്ട്. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8% ഇൽ താഴെ ഉള്ള സ്ഥലങ്ങൾ  എ വിഭാഗത്തിൽ ഉൾപ്പെടും. 8 നും 20 നും ഇടയിലുള്ളത് ബി വിഭാഗമാണ്. 20 നും 30 നും ഇടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങൾ സി വിഭാ​ഗത്തിൽ ഉൾപ്പെടും. 30% നു മുകളിലുള്ള സ്ഥലങ്ങൾ  ഡി വിഭാഗം ആണ്.

കെഎസ്ആർടിസി ബസ്സുകൾക് സി ഡി വിഭാഗങ്ങളിൽ സ്റ്റോപ്പ്‌ ഉണ്ടാകില്ല. ബാറുകൾക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും  എ, ബി വിഭാഗങ്ങളിൽ പെട്ട സ്ഥലങ്ങളിൽ മാത്രമേ പ്രവർത്തനാനുമതി ഉള്ളു. ഓട്ടോ ടാക്സി സർവീസ് 8% താഴെ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രമേ പാടുള്ളു. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർക്ക് യാത്രക്ക് അനുമതിയുണ്ട്. ടാക്സിയിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാമെന്നും ഉത്തരവിലുണ്ട്.

Read More: രോഗവ്യാപനം കൂടിയ ഇടങ്ങളിൽ മാത്രം ലോക്ക്ഡൗൺ; പൊതുഗതാഗതം തുടങ്ങുന്നു, ബാറുകളും ബെവ്കോയും തുറക്കുന്നു...
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി