
തിരുവന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിൽ ഇളവ് വരുത്തിയെങ്കിലും കേരളാ-തമിഴ്നാട് അതിർത്തി ഇപ്പോഴും കർശന പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസുകാരുടെ നിയന്ത്രണങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്നവരാണ് അതിർത്തിയിൽ ജീവിക്കുന്നവർ.
കേരളാ-തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശമാണ് ചെങ്കവിള. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ റോഡിന് ഒരു വശം കേരളവും മറുവശം തമിഴ്നാടുമാണ്. ഇവിടുത്തെ മതിലുകൾ സംസ്ഥാനങ്ങളുടെ അതിർവരമ്പുകളാകുമ്പോൾ അയൽപക്കക്കാരൻ അയൽസംസ്ഥാനക്കാരനാകുന്നു. അരികെയാണെങ്കിലും ബന്ധുക്കൾ അകലെയാകുന്ന എന്നാണ് ലോക്ക് ഡൗൺ ഇവരെ പഠിപ്പിച്ചത്.
കേരളാ-തമിഴ്നാട് അതിർത്തിയായ ഇവിടെ ഒരിടത്ത് തമിഴ്നാട് പൊലീസും മറ്റൊരിടത്ത് കേരള പൊലീസുമാണാ. ഇവർക്ക് ഒന്ന് പുറത്തിറങ്ങണമെങ്കിൽ ബാരിക്കേഡുകൾ പലത് താണ്ടണം. മഹാമാരി തീർത്ത വേലിക്കെട്ടുകളും നിയന്ത്രണരേഖകളും ഇല്ലാതെയായി എല്ലാം പഴയപടിയാകുന്നക് കാത്തിരിക്കുകയാണ് ഇവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam