തൃശ്ശൂരിൽ റോഡരികിൽ പബ്ജി കളിച്ചിരുന്ന യുവാക്കളെ പൊലീസ് മ‍ർദ്ദിച്ചതായി പരാതി

Published : Apr 21, 2020, 03:13 PM IST
തൃശ്ശൂരിൽ റോഡരികിൽ പബ്ജി കളിച്ചിരുന്ന യുവാക്കളെ പൊലീസ് മ‍ർദ്ദിച്ചതായി പരാതി

Synopsis

യുവാക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്മിഷണർ ആർ ആദിത്യ അറിയിച്ചു.

തൃശ്ശൂർ:ഒല്ലൂരിൽ റോഡ് അരികിൽ നിന്ന യുവാക്കളെ പോലീസ് മർദ്ദിച്ചതായി പരാതി. ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങി എന്ന് ആരോപിച്ചു ഒല്ലൂർ സ്റ്റേഷനിലെ നാല് പൊലീസുകാർ മർദിച്ചു എന്നാണ് യുവാക്കളുടെ പരാതി.

ബിൽബെർട്ട്, ജോളി മോൻ,ബൈജു, ആകാശ് എന്നീ യുവാക്കളാണ് പൊലീസുകാ‍ർ മ‍ർദ്ദിച്ചു എന്ന പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിരിക്കുന്നത്.  നാട്ടിലെ ക്ലബിന് മുന്നിൽ മൊബൈൽ ​ഗെയിമായ പബ്ജി കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പോലീസ് വന്നു വിരട്ടിയെന്നും തല്ലിയെന്നുമാണ് പരാതി. 

പൊലീസുകാർ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. യുവാക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്മിഷണർ ആർ ആദിത്യ അറിയിച്ചു.

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്