അബ്ദുല്‍വഹാബ് എംപി ചെയർമാനായ യത്തീം ഖാനയുടെ കോളജില്‍ ലോക്ഡൗൺ ലംഘിച്ച് കെട്ടിടം പണി

Published : Apr 22, 2020, 09:59 PM IST
അബ്ദുല്‍വഹാബ് എംപി ചെയർമാനായ യത്തീം ഖാനയുടെ കോളജില്‍ ലോക്ഡൗൺ ലംഘിച്ച് കെട്ടിടം പണി

Synopsis

രണ്ട് ദിവസമായി ജോലി ചെയ്യുന്നതായി അതിഥി തൊഴിലാളികള്‍ വിജിലന്‍സ് സംഘത്തിനോട് പറഞ്ഞു

മലപ്പുറം: സംസ്ഥാനത്ത് റെഡ്‌സോണിൽ ഉള്‍പ്പെട്ട മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞയും ലോക്ഡൗണും ലംഘിച്ച് പി വി അബ്ദുല്‍വഹാബ് എം പി ചെയർമാനായ യത്തീം ഖാനയുടെ കോളജില്‍ കെട്ടിടനിര്‍മ്മാണം. 110 അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നടത്തുകയായിരുന്ന കെട്ടിടം പണി മലപ്പുറം വിജിലന്‍സ് സംഘം തടഞ്ഞു. അതിഥി തൊഴിലാളികളുണ്ടെന്നറിഞ്ഞ് ക്ഷേമാന്വേഷണത്തിനാണ് വിജിലന്‍സ് ഡിവൈഎസ്പി ആര്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ പതിനൊന്നരയോടെയാണ് നിലമ്പൂര്‍ അമല്‍ കോളേജിലെത്തിയത്. രണ്ട് ദിവസമായി ജോലി ചെയ്യുന്നതായി അതിഥി തൊഴിലാളികള്‍ വിജിലന്‍സ് സംഘത്തിനോട് പറഞ്ഞു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്പി നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം; ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്
മലപ്പുറത്ത് വിജയത്തിനിടയിലും നിരാശ; പൊൻമുണ്ടം പഞ്ചായത്തിൽ ലീ​ഗിന് തോല്‍വി, സിപിഎമ്മുമായി ചേർന്ന കോൺ​ഗ്രസിനെതിരെ പ്രതിഷേധം