ലോക്ക്ഡൗണ്‍ ലംഘിച്ചു; കോഴിക്കോട്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കേസ്

Published : Apr 23, 2020, 12:01 PM IST
ലോക്ക്ഡൗണ്‍ ലംഘിച്ചു; കോഴിക്കോട്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കേസ്

Synopsis

പ്രവാസി വിഷയത്തിൽ കരിപ്പൂരിൽ കോൺഗ്രസ് ഇന്നലെ സംഘടിപ്പിച്ച സത്യഗ്രഹസമരത്തിന് അഭിവാദ്യമർപ്പിക്കാൻ ഇവർ നിരത്തിലിറങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായ രണ്ടു പേര്‍ക്കെതിരെയാണ് കേസ്.

എം.ടി. അഷ്‌റഫ്, എന്‍ കെ അന്‍വര്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട പഞ്ചായത്തംഗങ്ങള്‍. പ്രവാസി വിഷയത്തില്‍ കരിപ്പൂരില്‍ കോണ്‍ഗ്രസ് ഇന്നലെ സംഘടിപ്പിച്ച സത്യഗ്രഹസമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഇവര്‍ നിരത്തിലിറങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇവര്‍ക്കു പുറമേ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേസില്‍ഉള്‍പ്പെട്ടിട്ടുണ്ട്. മുക്കം പൊലീസാണ് കേസെടുത്തത്. പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് മുക്കം പൊലീസ് അറിയിച്ചു.
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ, ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ തീരുമാനിക്കും
കൊച്ചിയിൽ വീണ്ടും ഓൺലൈൻ ടാക്സി സമരം; നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും