
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ലോക്ഭവൻ. സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക് ഭവൻ വൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി ശുപാർശ ചെയ്യുന്ന പട്ടികയിൽ ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ചാണ് ഗവർണർ പ്രവർത്തിച്ചതെന്നും ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. സർക്കാർ നൽകിയ പട്ടികയിൽ ഡിജിറ്റൽ വിസിയായി ഡോ സജി ഗോപിനാഥും, സാങ്കേതിക സർവ്വകലാശാല വിസിയായി സതീഷ് കുമാറിന്‍റെ പേരിനുമായിരുന്നു മുൻഗണന. എന്നാൽ സിസ തോമസിന്‍റെയും പ്രിയ ചന്ദ്രന്‍റെയും പേരുകളാണ് ഗവർണർ നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam