കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ; 77 മുതൽ 81 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനം

Published : Apr 04, 2026, 10:15 AM IST
UDF manifesto

Synopsis

ലോക്പോൾ സർവേ ഫലം അനുസരിച്ച് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ലോക്പോൾ സർവ്വേ. 77 മുതൽ 81 സീറ്റുകൾ വരെ യുഡിഎഫിന് പ്രവചിക്കുകയാണ് സർവ്വേ ഫലം. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെയാണ് സാധ്യതയെന്നും സർവ്വേ പറയുന്നു. ശബരിമല, സ്വർണ്ണക്കടത്ത് വിഷയങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും സർവേ പറയുന്നു.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവേ ഫലം. 77 മുതൽ 81 സീറ്റുകൾ യുഡിഎഫിന് കിട്ടാമെന്ന് സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ കിട്ടുമെന്നും പ്രവചനം. എൻഡിഎ പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയിച്ചേക്കാമെന്നും ലോക്പോൾ സർവ്വേയിൽ പറയുന്നു. മാർച്ച് 16 മുതൽ 31 വരെ കേരളത്തിൽ 36,400 പേരുടെ അഭിപ്രായം സ്വീകരിച്ചുവെന്ന് ലോക്പോൾ പറയുന്നു.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് യുഡിഎഫിന് മേൽക്കൈ ലഭിക്കുകയെന്നാണ് കണ്ടെത്തൽ. തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ ലഭിക്കും. തെക്കൻ കേരളത്തിലാണ് എൻഡിഎയ്ക്ക് രണ്ട് സീറ്റിൽ വിജയസാധ്യതയുള്ളത്. ശബരിമല സ്വർണകൊള്ള കേസ് എൽഡിഎഫിന്റെ വിശ്വാസ്യത കാര്യമായി ഇടിച്ചെന്നുമാണ് സർവേയിലെ കണ്ടെത്തൽ. നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്പോൾ ശരിയായി പ്രവചിച്ചത് ശ്രദ്ധേയമായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവിൽ ബിജെപി വോട്ടിനായി കെ മുരളീധരൻ ശ്രമിക്കുന്നുവെന്ന് വികെ പ്രശാന്ത്; 'മണ്ഡലത്തിൽ സിപിഎം-ബിജെപി പോരാട്ടം'
ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ മഞ്ഞ ലോഹം; കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയറിയാം