
തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് മറുപടിയുമായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കള്ളപ്പണക്കേസിൽ പ്രതിയായ ഡി കെ തനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ ആരും വിശ്വസിക്കില്ല. കാശുണ്ടാക്കുക എന്നല്ലാതെ കോൺഗ്രസിൽ ഡി കെ ശിവകുമാറിന് വേറെ റോളില്ലെന്നും രാജീവ് കുറ്റപ്പെടുത്തി.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇന്നലെ നടത്തിയ ആരോപണങ്ങൾക്കാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ലെന്നായിരുന്നും ഡി കെ ശിവകുമാറിന്റെ വിമര്‍ശനം. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തീരമേഖല കേന്ദ്രീകരിച്ചാണ് എൻഡിഎയുടെ വോട്ടുപിടുത്തം. വിജയിപ്പിക്കൂ, വികസനം തരാമെന്ന് ചുരുക്കിപ്പറഞ്ഞാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം തുടരുന്നത്. ജനങ്ങൾക്ക് വേണ്ടി ചെയ്തത് ഒന്നും പറയാനില്ലാത്തത് കൊണ്ട് തന്നെ ടാർഗറ്റ് ചെയ്താണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam