
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനങ്ങൾ ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ആത്മവിമർശനവും, തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നു. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയും വിമർശനമുയർന്നു. വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുതെന്നും ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. വിശദമായ തെരഞ്ഞെടുപ്പ് അവലോകനം ഈ മാസം 16 മുതൽ ചേരുന്ന നേതൃയോഗങ്ങളിൽ ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam