എ പ്ലസ് മണ്ഡലം, പ്രധാനമന്ത്രിയെ ഇറക്കി കരുത്ത് കാണിക്കാൻ ബിജെപി; 50,000 പേരെ അണിനിരത്തും, പാലക്കാട് റോഡ് ഷോ

Published : Mar 18, 2024, 08:55 AM IST
എ പ്ലസ് മണ്ഡലം, പ്രധാനമന്ത്രിയെ ഇറക്കി കരുത്ത് കാണിക്കാൻ ബിജെപി; 50,000 പേരെ അണിനിരത്തും, പാലക്കാട് റോഡ് ഷോ

Synopsis

നാളെ രാവിലെ 10 മണിയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ

പാലക്കാട്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നാളെ പാലക്കാട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബിജെപിയുടെ എ പ്ലസ് മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 21ലും എത്തിയത് നിയമസഭ അങ്കത്തിന് ആക്കം കൂട്ടാൻ ആയിരുന്നു.

നാളെ രാവിലെ 10 മണിയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. 2009 മുതൽ 2019 വരെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ബി ജെ പിക്ക് വൻ വോട്ടു വർധനയാണുണ്ടായത്.

മോദി എത്തുന്നതിന്‍റെ വൻ ആവേശത്തിലാണ് ബി ജെ പി ക്യാമ്പ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്നാണ് നടക്കുക. വൈകീട്ട് 5:45 നാണ്  രണ്ടര കിലോമീറ്റർ ദൂരമുള്ള  റോഡ് ഷോ തുടങ്ങുന്നത്. തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

നാല് കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ്ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും റോഡ്ഷോയുടെ ഭാഗമാകും. അണ്ണാമലൈ കോയമ്പത്തൂരിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.

ചുരത്തിലെ എട്ടാം വളവിലിട്ട് ഇന്നോവ പിടിച്ചു, പണമുണ്ടാക്കാനുള്ള കുറുക്കുവഴി; യുവാക്കളെ കുരുക്കിയത് എക്സൈസ് 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ