കേരളം വേറെ ലെവല്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും

Published : Mar 25, 2024, 01:58 PM ISTUpdated : Mar 25, 2024, 02:02 PM IST
കേരളം വേറെ ലെവല്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  റോബോട്ടുകളും

Synopsis

പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു

തൃശൂർ: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊർജം പകരാന്‍ റോബോട്ടുകളും. തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ജില്ലാ ഭരണകൂടം റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ വോട്ടർമാരെയും ആകർഷിക്കാനും വോട്ടർമാരില്‍ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്. 

പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ വ്യക്തമാക്കി. എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാൻ വോട്ടർമാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ വീഡിയോകൾ റോബോട്ട് വഴി പ്രദർശിപ്പിക്കും. റോബോട്ടിനൊപ്പം സെൽഫി എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

Read more: ആലത്തൂർ തിരിച്ചെടുക്കാന്‍ മന്ത്രി പരീക്ഷണം, തുടരാന്‍ രമ്യ ഹരിദാസും; ടി എന്‍ സരസു സിപിഎമ്മിന് തലവേദനയോ

ചടങ്ങിൽ അഡീഷണൽ തെരഞ്ഞെടുപ്പ് ഓഫീസർമാരായ ഡോ. അദീല അബ്ദുല്ല, വി ആർ പ്രേംകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ  പങ്കെടുത്തു. റോബോട്ടുകളെ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം വലിയ ശ്രദ്ധയാകർഷിക്കും എന്നാണ് വിലയിരുത്തല്‍. 

Read more: എറണാകുളത്ത് ആര് കരകയറും, ഹൈബിക്ക് ഷൈന്‍ വെല്ലുവിളിയാകുമോ? ട്വന്‍റി 20ക്കും സ്ഥാനാർഥി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തര്‍ക്കത്തിനൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു; കുലശേഖരം-കിഴക്കേക്കോട്ട ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്ത് വിവി രാജേഷ്
'വാടക നൽകിയിട്ട് മാസങ്ങളായി, താൻ നിരപരാധി'; സജീറിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് ബാപ്പു, ആത്മഹത്യ വിവരം അറിയില്ലായിരുന്നുവെന്ന് ഭാര്യയുടെ മൊഴി