ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് ശിവദാസൻ നായര്‍

Published : Mar 19, 2024, 06:20 PM ISTUpdated : Mar 19, 2024, 06:25 PM IST
ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് ശിവദാസൻ നായര്‍

Synopsis

കോൺഗ്രസ് പുനസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവായ ശിവദാസൻ നായർ

പത്തനംതിട്ട: പത്തനംതിട്ടയിലെ യു‍ഡിഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ ശിവദാസൻ നായര്‍. നേതൃത്വവുമായുള്ള ഭിന്നതയാണ് ജില്ലയിലെ മുതിര്‍ന്ന നേതാവായ കെ ശിവദാസൻ നായരുടെ വിട്ടു നില്‍ക്കലിന് കാരണമെന്നാണ് വിവരം.കോൺഗ്രസ് പുനസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ശിവദാസൻ നായർ. പത്തനംതിട്ട കോണ്‍ഗ്രസിലെ ഭിന്നതയാണ് ശിവദാസന്‍ നായരുടെ വിട്ടുനില്‍ക്കലിലൂടെ പുറത്തുവന്നത്. അതേസമയം, വിട്ടു നിന്നതില്‍ ശിവദാസൻ നായര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ ആരോപിച്ചു. മോദിയുടെ വാക്കിന് വിലയില്ല.മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. നരേന്ദ്രമോദി ഇതുവരെ മണിപ്പൂരിൽ പോയില്ല. എന്നിട്ട് ക്രിസ്തുമസ് കാലത്തു കേക്കുമായി കയറി ഇറങ്ങുകയാണ്. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും വി. ഡി. സതീശൻ പറഞ്ഞു.

'രാഹുൽ ഗാന്ധിയെ എല്‍ഡിഎഫ് ഭയപ്പെടുത്തുന്നു, 20 സീറ്റും യുഡിഎഫ് നേടുമെന്ന പരിഭ്രാന്തിയാണ്': രമേശ് ചെന്നിത്തല

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി