ലോക കേരള സഭയ്ക്ക് കഴിഞ്ഞ 3 തവണയും ക്ഷണിച്ചില്ല, ചെയ്തതെല്ലാം തന്റെ മനസ്സിലുണ്ട്: ക്ഷോഭിച്ച് ഗവര്‍ണര്‍

Published : Jun 11, 2024, 01:30 PM ISTUpdated : Jun 11, 2024, 03:31 PM IST
ലോക കേരള സഭയ്ക്ക് കഴിഞ്ഞ 3 തവണയും ക്ഷണിച്ചില്ല, ചെയ്തതെല്ലാം തന്റെ മനസ്സിലുണ്ട്: ക്ഷോഭിച്ച് ഗവര്‍ണര്‍

Synopsis

അക്രമത്തിൻ്റെയും ബോംബിൻ്റെയും സംസ്കാരത്തെ തിരസ്കരിച്ച കണ്ണൂരിലെ ജനങ്ങളെ താൻ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഗവര്‍ണര്‍

തിരുവനന്തപുരം:  ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് തവണ  പരിപാടിയ്ക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്. തന്നെ അക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക്  എന്തിന് പോകണം? കൊല്ലത്ത് വെച്ച്  തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം താനില്ല. അക്രമത്തിൻ്റെയും ബോംബിൻ്റെയും സംസ്കാരത്തെ തിരസ്കരിച്ച കണ്ണൂരിലെ ജനങ്ങളെ താൻ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ചീഫ് സെക്രട്ടറി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാൽ കടുത്ത ഭാഷയിൽ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയച്ച ഗവര്‍ണര്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം