Lokayukta : സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണ്; ലോകായുക്ത വിവാദത്തിൽ ചെന്നിത്തല

Published : Jan 30, 2022, 10:45 AM ISTUpdated : Jan 30, 2022, 11:07 AM IST
Lokayukta : സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണ്; ലോകായുക്ത വിവാദത്തിൽ ചെന്നിത്തല

Synopsis

മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം.


ആലപ്പുഴ: സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല മുഖ്യമന്ത്രി (Chief Minister) മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു. ലോകായുക്ത (Lokayukta) വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓ‍ർഡ‍ിനൻസ് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. 

നിയമസഭ കൂടുന്നതിന് മുമ്പുള്ള തിടുക്കം മനസിലാകുന്നില്ല. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. സിപിഐ മന്ത്രിമാരുടെ മൗനത്തെയും ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങൾ നൽകിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങൾ ഉണ്ടായതെന്നും ചെന്നിത്തല പറയുന്നു. 

കൊവി‍ഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയൻ വെട്ടിച്ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ ഭാഗത്ത് ഏകോപനം ഇല്ലെന്നാണ് ചെന്നിത്തലയുടെ പ്രധാന ആക്ഷേപം. 

സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നില്ല, കൊവിഡ് വ്യാപനത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ ദുബായ് പര്യടനം എന്തിനെന്ന് ആർക്കും അറിയില്ല. ചെന്നിത്തല കുറ്റപ്പെടുത്തുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍