'സാങ്കേതിക സർവകലാശാലയിൽ ഓംബുഡ്സ്മാനെ നിയമിക്കണം'; ഉത്തരവിറക്കി ലോകായുക്ത

Published : Nov 09, 2022, 06:33 PM ISTUpdated : Nov 09, 2022, 07:03 PM IST
'സാങ്കേതിക സർവകലാശാലയിൽ ഓംബുഡ്സ്മാനെ നിയമിക്കണം'; ഉത്തരവിറക്കി ലോകായുക്ത

Synopsis

യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ഓംബുഡ്സ്മാനെ നിയമിക്കാതെ സർവകലാശാല വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (കെ ടി യു) ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത. യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ഓംബുഡ്സ്മാനെ നിയമിക്കാതെ സർവകലാശാല വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റേതാണ് ഉത്തരവ്. ആറ് മാസത്തിനുള്ളിൽ നിയമനം നടത്തണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് കാട്ടി സാങ്കേതിക സർവകലാശാല  (കെ ടി യു) വൈസ് ചാൻസലര്‍ നിയമനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പിന്നാലെ, താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസി തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടി നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി ഇന്നലെ അറിയിച്ചിരുന്നു.

Also Read: സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്റ്റേ ഇല്ല,യുജിസിയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

താൽക്കാലിക വൈസ് ചാൻസലറാണെങ്കിൽപ്പോലും പേര് നിർദേശിക്കാനുളള അവകാശം സർക്കാരിനാണെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയില്‍  വാദിച്ചത്. എന്നാൽ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതെന്ന് ഗവർണറുടെ അഭിഭാഷകൻ  കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ യുജിസിയെക്കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു. ഡോ. സിസി തോമസിന്‍റെ നിയമനം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ്  വേണമെന്ന്  സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അതിനുളള സാഹചര്യമില്ലെന്നും വെളളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ച് ഹർജി ഹൈക്കോടതി മാറ്റിവെച്ചു. 

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ
പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി