ലോകായുക്ത റിപ്പോർട്ട്: കെടി ജലീലിനെ പുറത്താക്കണമന്ന് കെ.സുരേന്ദ്രൻ

Published : Apr 09, 2021, 09:08 PM IST
ലോകായുക്ത റിപ്പോർട്ട്: കെടി ജലീലിനെ പുറത്താക്കണമന്ന് കെ.സുരേന്ദ്രൻ

Synopsis

മന്ത്രി കെടി ജലീൽ ബന്ധുനിയമനത്തിൽ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കെടി ജലീൽ ബന്ധുനിയമനത്തിൽ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ജലീലിനെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം.  

പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ജലീൽ തൻ്റെ ബന്ധുവായ  അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. 

ജലീൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളിൽ സർക്കാരിൻ്റെ കൂടുതൽ അഴിമതികൾ പുറത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര