'കുഴിയാനയെ അരിക്കൊമ്പനാക്കരുത്'മുഖ്യമന്ത്രിക്കെതിരായ കേസ് മാറ്റണമെന്ന അപേക്ഷ നിരസിക്കുന്നില്ലെന്ന് ലോകായുക്ത

Published : Jun 05, 2023, 04:23 PM IST
'കുഴിയാനയെ അരിക്കൊമ്പനാക്കരുത്'മുഖ്യമന്ത്രിക്കെതിരായ കേസ് മാറ്റണമെന്ന അപേക്ഷ നിരസിക്കുന്നില്ലെന്ന് ലോകായുക്ത

Synopsis

കേസിലെ പരാതിക്കാരനായ ആർഎസ് ശശികുമാറിന്‍റെ  ഹർജി പരിഗണിച്ചാണ് നടപടി.കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇന്നത്തെ ഹർജി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്ത മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി . കേസിലെ പരാതിക്കാരനായ ആർഎസ് ശശികുമാറിൻറെ ഹർജി പരിഗണിച്ചാണ് നടപടി.  കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇന്നത്തെ ഹർജി. കേസ് നീട്ടിവയ്ക്കുന്നത് സർക്കാർ അഭിഭാഷക എതിർത്തു .  അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാൻ ശ്രമിക്കരുതെന്നായിരുന്നു ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

'ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ല', വിശദീകരണവുമായി ലോകായുക്ത, ആസാധാരണ നടപടി

'വിമർശിക്കുന്നവരോട് സഹതാപം മാത്രം'; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം