വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ല. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നുമാണ് വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നത്. 

തിരുവനന്തപുരം : ദുരിതാശ്വാസ നിധി വകമാറ്റൽ കേസ് വിധിയിൽ ന്യായീകരണവുമായി ലോകായുക്ത. ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ലോകായുക്ത പ്രസ് റിലീസിൽ വിശദീകരിച്ചു. അസാധാരണ വാർത്താകുറിപ്പ് ഇറക്കിയാണ് വിശദീകരണം. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ല. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നുമാണ് വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നത്. 

മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനും ലോകായുക്ത വാർത്താ കുറിപ്പിലൂടെ വിശദീകരണം നൽകിയിരിക്കുന്നു. വ്യക്തി വിളിച്ച വിരുന്നിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്. വിരുന്നിൽ പങ്കെടുത്താൽ അനൂല വിധിയെന്ന ചിന്ത അധമമെന്നും ലോകായുക്ത പറയുന്നു. മാത്രമല്ല, പരാതിക്കാരനെതിരായ പേപ്പട്ടി പരാമർശം കുപ്രചരണമെന്നും വിശദീകരണം. പരാതിക്കാരും കൂട്ടാളികളും സമൂഹ മാധ്യമത്തിലടക്കം ജഡ്ജിമാരെ അവഹേളിച്ചു. കക്ഷികളുടെ ആഗ്രഹവും താൽപര്യവും അനുസരിച്ച് ഉത്തരവിടാൻ കിട്ടില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

നാല് പേജുള്ള വാർത്താ കുറിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് വിശദീകരണം. ലോകായുക്ത ഇത്തരത്തിൽ വിധിയെ വിശദീകരിക്കുന്ന നടപടി ഇതാദ്യമായാണ്. അസാധാരണ നടപടിയെന്ന് തന്നെയാണ് ഇതെന്നാണ് വിലയിരുത്തൽ. മാധ്യമങ്ങൾക്കും വാർത്താ കുറിപ്പിൽ വിമർശനമുണ്ട്. എന്തുകൊണ്ട് ഭിന്നവിധി എന്ന് വിശദീകരിക്കാനാണ് കൂടുതൽ ഭാഗവും എടുത്തിരിക്കുന്നത്. 

Read More : താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി

അസാധാരണ നടപടിയുമായി ലോകായുക്ത | Lokayukta