വിമാനത്തിലെ പ്രതിഷേധം, കേന്ദ്രം ഇടപെടുന്നു, ഹൈബി ഈഡൻ എംപിയുടെ ട്വിറ്റർ പോസ്റ്റിന് കേന്ദ്രമന്ത്രിയുടെ മറുപടി

Published : Jun 16, 2022, 08:19 PM ISTUpdated : Jun 16, 2022, 08:26 PM IST
വിമാനത്തിലെ പ്രതിഷേധം, കേന്ദ്രം ഇടപെടുന്നു, ഹൈബി ഈഡൻ എംപിയുടെ ട്വിറ്റർ പോസ്റ്റിന് കേന്ദ്രമന്ത്രിയുടെ മറുപടി

Synopsis

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീന‍ര്‍ ഇ. പി ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നടത്തിയ ട്വിറ്റർ പോസ്റ്റിനാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുടെ മറുപടി.

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ കേന്ദം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീന‍ര്‍ ഇ. പി ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി പങ്കുവെച്ച ട്വീറ്റിനാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുടെ മറുപടി.

'മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു, നാടൻ ഭാഷയിൽ ഭീഷണി മുഴക്കി'; പൊലീസിന് ഇൻഡി​ഗോ റിപ്പോർട്ട്

രണ്ടു പേരെ വിമാനത്തിൽ മർദ്ദിച്ചിട്ടും ഇൻഡിഗോയും ഡിജിസിഎയും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എം. പി ട്വിറ്ററിൽ കുറിച്ചിരുന്നു. ഇ പി ജയരാജനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള വീഡിയോ അടക്കമാണ് ഹൈബി ഈഡൻ കേന്ദ്രമന്ത്രിയെ ടാഗ് ചെയ്ത് പങ്കുവെച്ചത്. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. 

അതിനിടെ ഇൻഡി​ഗോ.വിമാനക്കമ്പനി പൊലീസിന് നൽകിയ റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നാണ് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നത്. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും റിപ്പോ‍ര്‍ട്ടിൽ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺ​ഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്നാണ്  പരാതിക്കാർ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തവരെ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇ പി ജയരാജൻ പിടിച്ചു തള്ളിയിരുന്നു.സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡി​ഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.  

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയില്ല, ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി