
കോഴിക്കോട്: കേരളത്തിലേക്ക് അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ പോയ ലോറികൾ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി. സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നിലവിൽ വന്നതോടെയാണ് ചരക്കു ഗതാഗതം നിലച്ചത്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ലോറി ഉടമകൾ ആവശ്യപ്പെട്ടു.
അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളുമെടുക്കാന്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ ലോറി ഡ്രൈവർമാരാണ് പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. പലർക്കും തിരികെയെത്താനാവുന്നില്ല. ചിലരെയോക്കെ മഹാരാഷ്ട്രയിലും തെലങ്കാനയിലും ഐസലേഷനില്‍ വരെയാക്കി.
ഇങ്ങനെപോയാല്‍ എങ്ങനെ ഭക്ഷ്യാധാന്യം കേരളത്തിലെത്തിക്കുമെന്നാണ് ലോറിയുടമകള്‍ ചോദിക്കുന്നത്. നാലു ദിവസം മുമ്പ് കോഴിക്കോട് നിന്നുപോയ 90 ശതമാന ലോറികള്‍ ചരക്കുമായി ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുകയാണെന്ന് ലോറിയുടമകൾ പറയുന്നു.
ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് കേരള സർക്കാർ ചരക്കു ഗതാഗതത്തിന് സംവിധാനമൊരുക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ലോറിയുടമകളുടെ വിവിധ സംഘടനകള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളി മുഖ്യമന്ത്രിയെയടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam